കുവൈറ്റ്: കുവൈത്തില്‍ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴ് സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി. ഈ സിംഹക്കുട്ടികള്‍ ആളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിസ്ഥിതി പബ്ലിക് അതോറിറ്റിക്കും ആഭ്യന്തര മന്ത്രാലയത്തിനും ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള സംഘങ്ങള്‍ ഈ സിംഹക്കുട്ടികളെ കണ്ടെത്തി മൃഗശാലയിലേക്ക് നേരിട്ട് മാറ്റിയത്. സിംഹക്കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉൾപ്പെടെ നൽകി. സിംഹക്കുട്ടികള്‍ ദുർബലമായ അവസ്ഥയിലായിരുന്നെന്നും അവയ്ക്ക് അമ്മമാരിൽ നിന്ന് വേണ്ടത്ര മുലപ്പാൽ ലഭിച്ചിരുന്നില്ലെന്നും മൃഗശാലയിലെ ഈ സിംഹക്കുട്ടികളുടെ ചുമതലയുള്ള നൗഫ് അൽ ബാദർ പറഞ്ഞു. വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്.