‘ഏക സിവിൽകോഡിനെ ഡി.എം.കെ നയപരമായി എതിർക്കുന്നു’; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഏക സിവിൽകോഡിനെ നയപരമായാണ് ഡി.എം.കെ എതിർക്കുന്നതെന്ന് തമിഴ്‌നാട് യുവജന, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈയിൽ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി. ഏക സിവിൽകോഡിനെ ഞങ്ങൾ എതിർക്കുന്നു. പാർട്ടി നയവും അതു തന്നെയാണെന്നും ഉദയനിധി വ്യക്തമാക്കി.

നേരത്തെ ഏക സിവിൽകോഡിൽ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയും ഡി.എം.കെ രംഗത്തെത്തിയിരുന്നു. ഏക സിവിൽകോഡ് രാജ്യത്ത് കടുത്ത അസ്വസ്ഥത സൃഷ്ടിക്കുമെന്നാണ് പാർട്ടി തലവനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പ്രതികരിച്ചത്. ‘രാജ്യത്ത് രണ്ടുതരം നിയമം പാടില്ലെന്നാണ് മോദി പറയുന്നത്. മതത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിച്ച്, ആളുകൾക്കിടയിൽ ആശങ്കയും സംശയവുമുണ്ടാക്കി വിജയം നേടാമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ഇതിനെല്ലാമുള്ള മറുപടിയായി ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിക്കും’-സ്റ്റാലിൻ പറഞ്ഞു.

Leave A Reply