ഗവർണറുടെ ദയാ ദാക്ഷണ്യത്തിനായി കാത്തിരിക്കുകയാണ് വ്യാപാരി വ്യവസായികൾ

നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത് എന്ത് ഭാവിച്ചാ ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നത് , അദ്ദേഹത്തിന്റെ പല നിലപാടുകളും ജനവിരുദ്ധ നിലപാടുകളാണെന്ന് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ്.ഇപ്പോഴും അദ്ദേഹത്തിന്റെ ദയ ദാഷ്ണ്യത്തിനായി സർക്കാർ അയച്ച ബില്ലുകൾ രാജ്ഭവനിൽ അന്തിയുറങ്ങുന്നുണ്ട് .

ഒന്നുകിൽ അതിനൊക്കെ യോജിപ്പോ വിയോജിപ്പോ എഴുതി അയക്കണം , ഇങ്ങനെ അനന്തമായി ബില്ലുകൾ പിടിച്ചു വച്ചാൽ എങ്ങനെ ഒരു സർക്കാരിന് മുന്നോട്ട് പോകാൻ പറ്റും ? നമുക്ക് വളയ്ക്കാൻ ഓടിക്കാൻ പറ്റുമോ ? കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച നികുതി ഭേദഗതി ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഈ സമീപനം തുടര്‍ന്നാല്‍ അത് നമ്മുടെ സംസ്‌ഥാനത്തെ വ്യാപാരി വ്യവസായികള്‍ക്കു തിരിച്ചടിയാകും.

ദേശീയതലത്തില്‍ തന്നെ ജി.എസ്‌.ടി പരിഷ്‌ക്കരണത്തിനും തടസമാകും. ജി.എസ്‌.ടി. അപ്പലേറ്റ്‌ ട്രിബ്യൂണലുകള്‍ സ്‌ഥാപിക്കുന്നതിനാണ്‌ കഴിഞ്ഞ മന്ത്രിസഭായോഗം കേരള നികുതി ചുമത്തല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കിയത്‌.

ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ഓര്‍ഡിനന്‍സിനു നിയമസാധുത ലഭിക്കൂ. എന്നാല്‍ , നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്തുനിലപാടു സ്വീകരിക്കുമെന്നതിനെക്കുറിച്ചാണ് വ്യാപാരികൾ മാത്രമല്ല സർക്കാരും ആശങ്കപ്പെടുന്നത് .

കഴിഞ്ഞ മന്ത്രിസഭായോഗം പാസാക്കിയ ഓര്‍ഡിനന്‍സ്‌ ഇതുവരെ രാജ്‌ഭവനില്‍ എത്തിയിട്ടില്ല. എത്തിയശേഷമായിരിക്കും ഗവര്‍ണര്‍ പരിശോധിച്ചു തീരുമാനമെടുക്കുക. നിലവില്‍ മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ്‌ പ്രകാരം തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായിരിക്കും ജി.എസ്‌.ടി. അപ്പലേറ്റ്‌ ട്രിബ്യൂണലുകള്‍ സ്‌ഥാപിക്കുന്നത് .

2023ലെ ധനകാര്യ ബില്ലിലൂടെ കേന്ദ്ര ചരക്ക്‌ സേവന നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇനി സംസ്‌ഥാനങ്ങള്‍ 2017ലെ കേരള സംസ്‌ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്‌ത്‌ ജി.എസ്‌.ടി അപ്പലേറ്റ്‌ ട്രിബ്യൂണല്‍ സ്‌ഥാപിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണം.

നിയമസഭാ സമ്മേളനക്കാലം അല്ലാത്തതിനാലാണ്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചത്‌. ചരക്കു സേവന നികുതി നിയമത്തില്‍ മൂന്നുതരം അപ്പീലുകളാണു വ്യവസ്‌ഥ ചെയ്യുന്നത്‌. ആദ്യത്തേതു വകുപ്പുതല അപ്പീലാണ്‌. അതില്‍ തീരുമാനം ആകാത്തവയ്‌ക്കു പരിഹാരം കാണുന്നതിനായാണ്‌ അപ്പലേറ്റ്‌ ട്രിബ്യൂണല്‍ സ്‌ഥാപിക്കണമെന്നു വ്യവസ്‌ഥ ചെയ്യുന്നത്‌.

ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ അപ്പലേറ്റ്‌ ട്രിബ്യൂണല്‍ സ്‌ഥാപിക്കുന്നത് . സംസ്‌ഥാനത്തു മൂന്നു ട്രിബ്യൂണല്‍ വേണമെന്നാണു കരടില്‍ ശിപാര്‍ശ ചെയ്യുന്നത്‌. ഇവയില്‍ രണ്ടിലും തീര്‍പ്പായില്ലെങ്കില്‍ മൂന്നാം അപ്പീല്‍ ഹൈക്കോടതിക്കു പരിഗണിക്കാം.

നാല്‌ അംഗങ്ങള്‍ വീതമുള്ള ട്രിബ്യൂണലാണ്‌ രൂപീകരിക്കുന്നത് . ഇതില്‍ രണ്ടുപേര്‍ ജുഡീഷ്യല്‍ അംഗങ്ങളും മറ്റുള്ളവര്‍ ടെക്‌നിക്കല്‍ അംഗങ്ങളുമായിരിക്കും. ഹൈക്കോടതി ജഡ്‌ജിയുടെ യോഗ്യതയായിരിക്കും ജുഡീഷ്യല്‍ അംഗങ്ങള്‍ക്കു വേണ്ടത്‌.

എല്ലാ സംസ്‌ഥാനങ്ങളും ജി.എസ്‌.ടി നിയമത്തിലും ഭേദഗതി വരുത്തിയാലേ ട്രിബ്യൂണലുകള്‍ നിലവില്‍വന്നതായി കേന്ദ്ര സര്‍ക്കാരിനു വിജ്‌ഞാപനം ഇറക്കാനാകൂ. ഇതിനുശേഷമേ സംസ്‌ഥാന ട്രിബ്യൂണലുകളിലെ ജൂഡീഷ്യല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള , സമിതി നിര്‍ണയം ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാകൂ.

നിലവില്‍ ആദ്യതട്ടില്‍ ജോയിന്റ്‌ കമ്മിഷണര്‍, അഡീഷണല്‍ കമ്മിഷണര്‍ തലത്തിലാണ്‌ അപ്പീല്‍ ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുള്ളത്‌. ജി.എസ്‌.ടി. നിയമപ്രകാരം ഇവര്‍ക്കു മുകളില്‍ രണ്ടാംതലത്തിലാണ്‌ അപ്പലേറ്റ്‌ ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കേണ്ടത്‌.

ഏതായാലും സംസ്ഥാനത്തെ വ്യാപാരി വ്യവസായികളെ ബുദ്ധിമുട്ടിക്കാതെ എത്രയും വേഗം ഇതിനൊരു പരിഹാരമുണ്ടാക്കണം . അതിന് ഗവർണർ കനിയണം , ഗവർണറുടെ ഭാഗത്തു നിന്നും പോസിറ്റിവായ തീരുമാനമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ .

Leave A Reply