യു.എ.ഇ.യിലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യു.എ.ഇ.യിലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.ജ്യോതിശ്ശാസ്ത്രപ്രകാരമുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് റംസാൻ, ഈദുൽ ഫിത്തർ, വലിയ പെരുന്നാൾ എന്നിവയുടെ തീയതികൾ കണക്കാക്കിയത്. ഹിജ്റ കലണ്ടർപ്രകാരം തയ്യാറാക്കിയ തീയതികളിൽ ഗ്രിഗോറിയൻ കലണ്ടറിൽ അറബി മാസപ്പിറവിയനുസരിച്ച് നേരിയ വ്യത്യാസമുണ്ടാവാം.

രാജ്യത്തെ മന്ത്രാലയങ്ങൾക്കും മറ്റുസർക്കാർ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.അടുത്തവർഷം മാർച്ച് 11 തിങ്കളാഴ്ച റംസാനാരംഭിക്കും. യു.എ.ഇ.യിലെ ജീവനക്കാർക്ക് സാധാരണ റംസാൻ 29 മുതൽ ശവ്വാൽ മൂന്നുവരെയാണ് അവധി ലഭിക്കാറുള്ളത്. ഈദുൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വലിയ പെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയായിരിക്കും.യു.എ.ഇ.യിൽ എല്ലാവർഷവും പൊതു അവധിദിനങ്ങൾ നേരത്തേ പ്രഖ്യാപിക്കാറുണ്ട്. ഗ്രിഗോറിയൻ കലണ്ടർപ്രകാരം അവധിദിനങ്ങളിൽ ഒന്നോരണ്ടോ ദിവസത്തെ വ്യത്യാസമുണ്ടാവാം.

Leave A Reply