ഉമ്മുൽ ത്വൂബ് വ്യവസായമേഖലയിലെ ഫാക്ടറിയിൽ തിങ്കളാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായി. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ അഗ്നിശമനസേനയെത്തി തീയണയ്ക്കാൻ സഹായിച്ചു. ഫാക്ടറിയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു.
അതേസമയം എമിറേറ്റിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു. ഷാർജയിലേക്ക് പോകുന്ന ഭാഗത്താണ് ഞായറാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. അപകടമുണ്ടായ സാഹചര്യത്തിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അപകടത്തിന്റെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതും പുറത്തുവിട്ടിട്ടില്ല.