വരുൺ ധവാനും ജാൻവി കപൂറും ഒന്നിക്കുന്ന ‘ബവാൽ’ ജൂലൈയിൽ ഡിജിറ്റൽ റിലീസ് ചെയ്യും. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ‘ബാവൽ’ എത്തിക്കാൻ ഡിജിറ്റൽ റിലീസ് സഹായിക്കുമെന്ന് സംവിധായകൻ നിതേഷ് തിവാരിമാദ് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
“മൂന്ന് ഇന്ത്യൻ ലൊക്കേഷനുകളിലും അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരിച്ച ബവാലിന് ആകർഷകമായ കഥാ സന്ദർഭവും നാടകീയമായ ദൃശ്യങ്ങളും വരുണും ജാൻവിയും തമ്മിലുള്ള അതിശയകരമായ രസതന്ത്രവുമുണ്ട്,” സംവിധായകൻ പറഞ്ഞു.
അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരിയുടെ എർത്ത്‌സ്‌കി പിക്‌ചേഴ്‌സ് എന്നിവരുമായി സഹകരിച്ച് നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റിന്റെ സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ ആരാധകർക്ക് ഉടൻ തന്നെ ആമസോൺ പ്രൈം വീഡിയോയിൽ ബവാൽ കാണാൻ കാത്തിരിക്കാം. പ്രീമിയർ തീയതിയും പ്രൊമോഷണൽ ഉള്ളടക്കവും ഉടൻ പുറത്തുവരും.