തമിഴ് ചിത്രം ഗുഡ് നൈറ്റ് : പുതിയ പ്രൊമോ റിലീസ് ചെയ്തു

വിനായക് ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്. രമേഷ് തിലക്, ബക്സ്, ബാലാജി ശക്തിവേൽ എന്നിവരും അഭിനയിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയുടെയും എംആർപി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ നസ്രത്ത് പസിലിയൻ, യുവരാജ് ഗണേശൻ, മഹേഷ്രാജ് പസിലിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്ര൦ ജൂലൈ മൂന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ്  ആയി. ഇപ്പോൾ സിനിമയിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു

 

സംഗീതസംവിധായകൻ ഷോൺ റോൾഡൻ, ഛായാഗ്രാഹകൻ ജയന്ത് സേതുമാധവൻ, എഡിറ്റർ ഭരത് വിക്രമൻ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘം. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ആധുനിക ചെന്നൈയിൽ ഒരുക്കിയിരിക്കുന്ന ഗുഡ് നൈറ്റിന്റെ ഇതിവൃത്തം കൂർക്കംവലിയുടെ നർമ്മ അവതരണത്തെ ചുറ്റിപ്പറ്റിയാണ്. കൂർക്കംവലിയെ ഒരു സാമൂഹിക വീക്ഷണകോണിൽ നിന്ന് ആളുകൾ എങ്ങനെ കാണുന്നു, കൂർക്കംവലിക്കാരന്റെയും അവരുടെ പങ്കാളിയുടെയും ജീവിതത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം തുടങ്ങിയ വശങ്ങളിലേക്കും സിനിമ കടന്നുപോകുന്നു. മനുഷ്യന്റെ വികാരത്തിന്റെ ഉപഘടകമാണ് ചിത്രം പ്രതിഫലിപ്പിക്കുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Leave A Reply