അബൂദബിയിലെ ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ നിർദേശം

അബൂദബിയിലെ ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ നിർദേശം. രണ്ടുവർഷത്തിനകം 5000 യു.എ.ഇ സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നാണ് അബൂദബി ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. അബൂദബിയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്കാണ് ആരോഗ്യ വകുപ്പ് സ്വദേശി വൽകണത്തിന് പുതിയ ലക്ഷ്യം നൽകിയിരിക്കുന്നത്.

ഡോക്ടർ, നഴ്‌സ്, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽ തസ്തികകൾ എന്നിവക്ക് പുറമേ, ഈ മേഖലയിലെ അക്കൗണ്ടിങ്, ഫിനാൻസ്, എച്ച് ആർ, ലീഗൽ ഒഴിവുകളിലും യു എ ഇ സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. 2025 നുള്ളിൽ 5000 സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ ജോലി നൽകണം എന്ന് നിർദേശിക്കുന്നുണ്ടെങ്കിലും ഓരോ ആശുപത്രിയും, സ്ഥാപനങ്ങളും എത്ര വീതം സ്വദേശികളെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല.

Leave A Reply