സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന തീർഥാടകരുടെ പൂർണ ഉത്തരവാദിത്തം ഉംറ സേവന സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഉംറ സേവന സ്ഥാപനങ്ങൾ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ.

പുതിയ ഉംറ സീസണ് ആരംഭിക്കാറായതോടെയാണ് മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാകർക്ക് ഉംറ കമ്പനികളും സ്ഥാപനങ്ങളും നൽകേണ്ട സേവനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണിത്.

Leave A Reply