സൗദിയിൽ സാമൂഹികമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് ആറായിരം പേർക്ക് ലൈസൻസ് അനുവദിച്ചതായി അധികൃതർ

സൗദിയിൽ സാമൂഹികമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് ആറായിരം പേർക്ക് ലൈസൻസ് അനുവദിച്ചതായി ഓഡിയോ വിഷ്വൽ മീഡിയാ അതോറിറ്റി അറിയിച്ചു. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് രാജ്യത്ത് മൗസൂഖ് ലൈസൻസ് നിർബന്ധമാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയും ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് ഒരു വർഷത്തിനിടെ 6000 പേർക്ക് ലൈസൻസ് അനുവദിച്ചു. ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയാണ് അനുമതി നൽകിയത്. കമ്മീഷൻ നൽകുന്ന മൗസൂഖ് ലൈസൻസ് നേടിയവർക്ക് മാത്രമാണ് ഈ രംഗത്ത് പ്രവർത്തിക്കാൻ അനുമതിയുള്ളത്.

 

Leave A Reply