ഹിജ്‌റ പുതുവർഷം;കുവൈത്തിൽ 19ന് പൊതു അവധി

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂലൈ 19ന് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. 20ന് മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വിശ്രമ ദിനമായും പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ​ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക.

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് അമീറിനും , കിരീടാവകാശിക്കും ജനങ്ങൾക്കും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് അഭിനന്ദനം അറിയിച്ചു.

Leave A Reply