മ​ര​ങ്ങാ​ട്ടു​കോ​ണം – അ​ണ്ടൂ​ർ റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി

അ​ഞ്ച​ൽ: എം.​സി റോ​ഡു​മാ​യി ബ​ന്ധി​ക്കു​ന്ന മ​ര​ങ്ങാ​ട്ടു​കോ​ണം – അ​ണ്ടൂ​ർ റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡ് ച​ളി​ക്കു​ണ്ടാ​യി. പ​ത്ത് വ​ർ​ഷം മു​മ്പു​ള്ള ടാ​റി​ങ്​ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. മെ​റ്റ​ൽ ഇ​ള​കി കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്.

റോ​ഡി​ലെ ച​ളി​വെ​ള്ള​ക്കെ​ട്ട് മൂ​ലം കാ​ൽ​ന​ട​യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​ണ്. വ​ശ ങ്ങ​ളി​ൽ കാ​ട് വ​ള​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​യും നാ​ട്ടു​കാ​ർ നേ​രി​ടു​ന്നു. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു് എം.​സി റോ​ഡി​ലെ​ത്തു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗം കൂ​ടി​യാ​ണി​ത്.

Leave A Reply