വളാഞ്ചേരി : കാവുംപുറത്ത് മലഞ്ചരക്കു കടയിൽ മോഷണം. കടയിൽ ചാക്കുകളിലായി നിറച്ചു വച്ചിരുന്ന 600 കിലോഗ്രാം കുരുമുളകും ഒരു ചാക്ക് അടയ്ക്കയും മോഷണം പോയി. 1000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ തുറക്കാൻ കടയുടമ എത്തിയപ്പോഴാണ് മുൻഭാഗത്തെ ഷട്ടറിന്റെ ഒരു ഭാഗം പൂട്ട് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.