കൊളത്തൂർ ∙ ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി യുവാവിനെ കൊളത്തൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വടക്കൻ പാലൂർ ചായിൽവളപ്പിൽ പി.ടി.ബഷീർ (38) ആണ് പിടിയിലായത്. വാഹന പരിശോധനയ്‌ക്കിടെ കൊളത്തൂർ എസ്ഐ ജസ്‌റ്റിന്റെ നേതൃത്വത്തിൽ കുരുവമ്പലത്ത് നിന്നാണ് ഇയാളെ 1.200 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ഗ്രേഡ് എസ്‌ഐ അബ്‌ദുൽ നാസർ, സിപിഒമാരായ അഭിജിത്ത്, ഉനൈസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.