ഫാഷന്‍ ഡിസൈനിങ് കോഴ്‌സില്‍ പ്രായഭേദമെന്യേ പ്രവേശനം

പാലക്കാട് ജില്ലയിലെ മരുതറോഡ്, അഗളി എന്നിവിടങ്ങളിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ രണ്ട് വര്‍ഷ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്‌സിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ എഴുതി യോഗ്യത നേടിയ ആര്‍ക്കും പ്രായഭേദമെന്യേ അപേക്ഷ നൽകാം. www.polyadmission.org/gifd എന്ന അഡ്മിഷന്‍ പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മരുതറോഡ്: 8547557381, അഗളി: 8086702978.

Leave A Reply