തൃപ്പൂണിത്തുറ: മാനസിക വൈകല്യമുള്ള 24 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇരുമ്പനം കോർപറേഷൻ കോളനിയിൽ കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ സുരേഷ് ബാബുവിനെയാണ് (47)ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചസമയത്ത് ചോറു തരാമെന്ന് പറഞ്ഞുവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
എസ്.ഐ എം. പ്രദീപ്, എസ്.ഐ വി.ആർ. രേഷ്മ, എസ്.ഐ. രാജീവ് നാഥ്, എ.എസ്.ഐ സതീഷ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.