കണ്ടെയ്നർ ലോറി തകരാറിലായി; കുതിരാനിൽ ഗതാഗതക്കുരുക്ക്

കുതിരാൻ ∙ കണ്ടെയ്നർ ലോറി തകരാറിലായി റോഡിനു മധ്യേ കുടുങ്ങി, ദേശീയപാത കുതിരാനിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണു ഗതാഗതനിയന്ത്രണമുള്ള വഴുക്കുംപാറയി‌ലെ പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിൽ ലോറി തകരാറിലായത്. പാലക്കാട് ഭാഗത്തേക്കുള്ള 2 വരിയും തൃശൂർ ഭാഗത്തേക്കു ഒരു വരിയുമായാണു ഗതാഗതം.

ഈ ഭാഗത്തു ലോറി കുടുങ്ങിയതോടെ പാതയിൽ കുരുക്ക് രൂക്ഷമായി. ദേശീയപാത കരാർ കമ്പനിയുടെ റിക്കവറി വാഹനമുപയോഗിച്ച് വാഹനം മാറ്റിയിട്ടാണു കുരുക്കു നീക്കിയത്. ഏറെ നാളുകൾക്കുശേഷമാണു കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

Leave A Reply