ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് തള്ളിയ യുവാവ് അറസ്റ്റിൽ

ചെർപ്പുളശ്ശേരി ∙ ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്നു പൊതുസ്ഥലത്തു തള്ളിയ കേസിൽ പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ആലിപ്പറമ്പ് തച്ചംകുന്നത്ത് യൂസഫിനെ (27) ആണു ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കടീരി എട്ടാംമൈൽ പരിസരത്തെ പൊതുസ്ഥലത്താണു മാലിന്യം തള്ളിയത്.

ഇതു കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലം മലിനമാക്കൽ നിരോധനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം കോടതിക്കു കൈമാറുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് ഇൻസ്പെക്ടർ ടി.ശശികുമാർ അറിയിച്ചു.

Leave A Reply