കനത്ത മഴ; ഉത്തരേന്ത്യയില്‍ വ്യാപക നാശനഷ്ടം

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാണയിലും ഡല്‍ഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അപകടനിലയും പിന്നിട്ടാണ് യമുനയിലെ നീരൊഴുക്ക്.

ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴ അതിശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച ദേശീയപാത-44 ലൂടെയുള്ള ഗതാഗതം നിരോധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഗള്‍ റോഡ് വഴി പോകണമെന്ന് ജമ്മു കശ്മീര്‍ പോലീസ് നിര്‍ദേശിച്ചു.

Leave A Reply