ഓപ്പോ റെനോ 10 5ജി സീരീസ് ഇന്ത്യൻ വിപണിയിലെത്തി, കാത്തിരുന്ന ഫീച്ചറുകൾ അറിയാം

ഓപ്പോ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന 5ജി ഹാൻഡ്സെറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ റെനോ 10 5ജി സീരീസിലെ സ്മാർട്ട്ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ചൈനയിൽ അവതരിപ്പിച്ച ഈ ഹാൻഡ്സെറ്റുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സൂചനകൾ നൽകിയിരുന്നു. അതിനാൽ, വൻ പ്രതീക്ഷയോടെയാണ് ഓപ്പോ റെനോ 10 5ജി സീരീസ് സ്മാർട്ട്ഫോണുകളെ കാത്തിരുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം.

റെനോ സിരീസിൽ പ്രധാനമായും 3 ഹാൻസെറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ റെനോ 10 5ജി, ഓപ്പോ റെനോ 10 പ്രോ 5ജി, ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജി എന്നിവയാണ് ഈ സീരീസിലെ സ്മാർട്ട്ഫോണുകൾ. ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട്, ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ മുഖാന്തരം സ്മാർട്ട് ഫോണുകൾ വാങ്ങാവുന്നതാണ്. ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് 54,999 രൂപയും, ഓപ്പോ റെനോ 10 പ്രോ 5ജി സ്മാർട്ട്ഫോണുകൾക്ക് 39,999 രൂപയും, ഓപ്പോ റെനോ 10 5ജി സ്മാർട്ട്ഫോണുകൾക്ക് 29,999 രൂപയുമാണ് വില.

Leave A Reply