നാലമ്പല ദർശന യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം

പത്തനംതിട്ട ∙ കർക്കടക മാസത്തിൽ നാലമ്പല ദർശന തീർഥയാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം. കർക്കടകം ഒന്നായ ജൂലൈ 17 മുതൽ ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി ഡിപ്പോകളിൽനിന്നു നാലമ്പല തീർഥാടന യാത്ര സർവീസുകൾ നടത്തും. ഓഗസ്റ്റ് 16 വരെ ഉണ്ടാകും. പാലാ രാമപുരത്തുള്ള ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമിക്ഷേത്രം, അമനകര ഭരതസ്വാമിക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് നാലമ്പല യാത്ര.

ഇതു കൂടാതെ തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുന്നുണ്ട്. കർക്കിടകവാവിന് ബലിതർപ്പണം നടത്താൻ തിരുനെല്ലി, വർക്കല, തിരുനാവായ എന്നിവിടങ്ങളിലേക്കും പ്രത്യേക ട്രിപ്പുകളുണ്ടാകും.

Leave A Reply