നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്

നിരവധി തൊഴിലവസരങ്ങളുമായി വമ്പന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് ദുബൈയുടെ എമിറേറ്റ്‌സ് ഗ്രൂപ്പ്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, ഐ ടി പ്രൊഫഷണലുകള്‍, എഞ്ചിനീയര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് എന്നിങ്ങനെ നിരവധി തസ്തികകളിലാണ് അടുത്തിടെ ഗ്രൂപ്പ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിനാറ്റ എന്നിവയിലേക്കാണ് റിക്രൂട്ട്‌മെന്റ്.

നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിട്ടുള്ള എമിറേറ്റ്‌സ് ഗ്രൂപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17,160 പേരെയാണ് വിവിധ ജോലികളില്‍ നിയമിച്ചത്. 2023 മാര്‍ച്ച് 31ഓടെ ആകെ ജീവനക്കാരുടെ എണ്ണം 102,000 ആയി. 2024ല്‍ എയര്‍ബസ് A350s, ബോയിങ് 777-sX എന്നിവ കൂടി എമിറേറ്റ്‌സിന്റെ ഭാഗമാകും. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്. ഇതിന്റെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് നഗരങ്ങളില്‍ എമിറേറ്റ്‌സ് ഓപ്പണ്‍ ഡേയസ് സംഘടിപ്പിക്കുന്നു.

Leave A Reply