വന്ദേ ഭാരത് എക്‌സ്‌പ്രസ് സാങ്കേതിക തകരാർ മൂലം ട്രെയിൻ നിർത്തിയിടേണ്ടി വന്നതോടെ യാത്രക്കാർ ദുരിതത്തിലായി കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന വന്ദേഭാരത് ട്രെയിൻ കണ്ണൂരിൽ നിർത്തിവച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ഒന്നര മണിക്കൂറോളം സ്‌റ്റേഷനിൽ പിടിച്ചിട്ടു. അഞ്ച് മണിയോടെ ട്രെയിൻ യാത്ര പുനരാരംഭിച്ചെങ്കിലും മീറ്ററുകൾ പിന്നിട്ടപ്പോൾ വീണ്ടും നിർത്തി.
കംപ്രസർ തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ട്രെയിൻ പുറപ്പെടേണ്ട സമയമായിട്ടും വൈദ്യുത വാതിലുകൾ അടയ്ക്കാൻ ആദ്യം കഴിഞ്ഞില്ല. തുടർന്ന് കംപ്രസർ തകരാറിലായതിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫ് ചെയ്തു. ഇതോടെ ട്രെയിനിനുള്ളിലെ എസിയും നിലച്ചു. വാതിലുകളും അടച്ചതിനാൽ കടുത്ത ചൂടിൽ യാത്രക്കാർ വലഞ്ഞു. അരമണിക്കൂറിനുശേഷം ട്രെയിനിന്റെ വാതിൽ തുറന്നു. ഒടുവിൽ, പിൻഭാഗത്തെ എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ നീങ്ങാൻ തുടങ്ങിയെങ്കിലും 500 മീറ്റർ പിന്നിട്ടപ്പോൾ വീണ്ടും നിർത്തി.