വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്. പാണ്ടാംകോട് ചെല്ലപ്പന്റെ വീടാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തകർന്നുവീണത്. ചെല്ലപ്പന്റെ ഭാര്യ സുധ (40), മകൻ അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നുവീഴുകയായിരുന്നു.
അപകട സമയത്ത് ചെല്ലപ്പനും കുടുംബവും മറ്റ് ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയിൽ വീട് ദ്രവിച്ചതാണ് അപകടത്തിന് കാരണം. പരിക്കേറ്റവർ വടക്കഞ്ചേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.