ആലപ്പുഴ: കൊല്ലകടവ് സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപം പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മറ്റ് രണ്ടുപേർ ഒളിവിലാണ്. ചെറിയനാട് ആലക്കോട് കോടംപറമ്പിൽ കെ.ആര്. ദിനേഷിനെയാണ് (39) വെണ്മണി പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയാണ് ഇയാളും മറ്റു രണ്ടു പ്രതികളുമായി ചേര്‍ന്നാണ് പോത്തുകളെ മോഷ്ടിച്ചത്. പിന്നീടിതിനെ 48,000 രൂപക്ക് കായംകുളത്തുള്ള ഇറച്ചി കച്ചവടക്കാര്‍ക്ക് വിൽക്കുകയും കിട്ടിയ തുക മൂന്നു പേരും വീതിച്ചെടുക്കുകയും ചെയ്തു. ഇതില്‍ 15,000 രൂപ ഇയാളുടെ കൈയിൽനിന്ന് പിടിച്ചെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോത്തിനെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്താനും ശ്രമം ആരംഭിച്ചു.