കണ്ണമാലി : കടൽ കയറിയതിനെത്തുടർന്ന് ദുരിതത്തിലായ കണ്ണമാലി പ്രദേശവാസികൾക്ക് കൈത്താങ്ങുമായി മട്ടാഞ്ചേരിയിലെ മഹാത്മ സ്നേഹക്കൂട്ടായ്മ. വെള്ളകയറി ദുരിതങ്ങൾ അനുഭവിച്ച നാട്ടുകാർക്ക് നാലു ദിവസം ഇവരുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചു. നൂറോളം കുടുംബങ്ങൾക്കാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകിയത്. ഞായറാഴ്ച ഭക്ഷണക്കിറ്റുകളുടെ വിതരണം ഫാ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ ചെയർമാൻ ഷമീർ വളവത്ത്, ജനറൽ സെക്രട്ടറി റഫീഖ് ഉസ്മാൻ സേട്ട്, അസീസ് ഇസാഖ് സേട്ട്, ടോപ്‌സി ജെയ്‌സൺ, നജീബ് പള്ളുരുത്തി, സുജിത് മോഹൻ, ജാസ്മി പനയപ്പിള്ളി, ഷീബ ഷാലി, ഷീജ സുധീർ, ബീന പോൾ, സുനിത ഷമീർ, ജോഷി, സഫീർ കൊച്ചി, റോയ് തുടങ്ങിയവർ ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നേതൃത്വം നൽകി.