കലുങ്ക് അപകടഭീഷണിയിൽഇരുവശവും ഇടിഞ്ഞു

ആലുവ : ആലുവ കീഴ്‍മാട് തോട്ടുമുഖം തടിയിട്ടപറമ്പ് റോഡിൽ നെല്ലിപ്പറമ്പത്ത് കലുങ്ക് അപകടഭീഷണിയിൽ. കനത്തമഴയിൽ കലുങ്കിന്റെ ഇരുവശങ്ങളും ഇടിഞ്ഞു. കാലപ്പഴക്കംചെന്ന കലുങ്കാണിത്. അടിഭാഗത്ത് കമ്പി തുരുമ്പിച്ചനിലയിലാണ്. വലിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന വഴിയാണ്. പൊതുമരാമത്ത് വകുപ്പ് കലുങ്കിന്റെ അപാകങ്ങൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply