വാഗ്നർ ഗ്രൂപ്പ് തലവനുമായി കൂടിക്കാഴ്ച്ച നടത്തി വ്ലാദിമിർ പുടിൻ

വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജനി പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തി. ചർച്ച മൂന്നുമണിക്കൂർ നീണ്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് അറിയിച്ചു. ജൂൺ 29ന് നടന്ന കൂടിക്കാഴ്ചയെ കുറിച്ചാണ് റഷ്യ പുറത്തുവിട്ടത്.

പ്രിഗോഷിന്റെ സൈന്യത്തിലെ കമാൻഡർമാരും ചർച്ചയിൽ പ​ങ്കെടുത്തു. വാഗ്നർ സൈന്യത്തിന്റെ പ്രവർത്തനം, ജൂൺ 24ലെ സംഭവങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കമാൻഡർമാരിൽ നിന്നും പുടിൻ വിശദീകരണം തേടി. 35 പേരെ ചർച്ചയിലേക്ക് പുടിൻ ക്ഷണിച്ചിരുന്നു.

Leave A Reply