കളമശ്ശേരി : വട്ടേക്കുന്നത്ത് ഞായറാഴ്ച രാത്രി എട്ടരയോടെ വീടുകയറിയുള്ള ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കളത്തിങ്കപ്പറമ്പിൽ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരെ ആക്രമിച്ച നദീർ, ടിജു എന്നിവരെയും ഇവർവന്ന കാറും കാറിൽ ഉണ്ടായിരുന്ന 11 കുപ്പി വിദേശമദ്യവും നാട്ടുകാർ പിടികൂടി കളമശ്ശേരി പോലീസിന് കൈമാറി.