വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ;മരണം 34 ആയി

വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയിൽ മൂന്നു ദിവസംകൊണ്ട് 34 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി നഗരങ്ങളിലെ കെട്ടിടങ്ങളും വീടുകളും ഇപ്പോഴും വെള്ളത്തിലാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഹിമാചലിലാണ്.

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. നിരവധി വീടുകളും കെട്ടിടങ്ങളുമാണ് തകർന്നത്. കുളു, മണാലി, കിണ്ണാവുർ, ചമ്പ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഒലിച്ചുപോയി. ഇവിടങ്ങളിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്.

Leave A Reply