ഉംറ സേവന സ്ഥാപനങ്ങൾക്കും തീർഥാടകർക്കും പുതിയ മാർഗനിർദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം

ഉംറ സേവന സ്ഥാപനങ്ങൾക്കും തീർഥാടകർക്കും പുതിയ മാർഗനിർദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദിക്ക് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവരുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഉംറ സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷുറൻസ്, മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം.

18 വയസിന് താഴെയുള്ള തീർഥാടകനൊപ്പം നിർബന്ധമായും ഒരു കൂട്ടാളിയുണ്ടായിരിക്കണം. ഉംറ പ്രോഗ്രാമി​െൻറ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസകാലയളവുമായി പൊരുത്തപ്പെടുന്നതാവണം. തീർഥാടകൻ നിലകൊള്ളുന്ന രാജ്യത്തെ റെസിഡൻറ്​ പെർമിറ്റിന് 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം എന്നിവ പ്രധാന വ്യവസ്ഥകളാണ്. എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി ഉംറ സേവനസ്ഥാപനങ്ങളെ തരം തിരിച്ചിട്ടുണ്ട്.

Leave A Reply