ക​ന​ത്ത മ​ഴ​: വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്

വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴയിൽ കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ വീ​ട് ത​ക​ർ​ന്ന് വീണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ സു​ധ (40), മ​ക​ൻ അ​ഖി​ൽ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പാ​ണ്ടാം​കോ​ട് ചെ​ല്ല​പ്പ​ന്‍റെ വീ​ടാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ത​ക​ർ​ന്നു​വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ചെ​ല്ല​പ്പ​നും കു​ടും​ബ​വും മ​റ്റ് ബ​ന്ധു​ക്ക​ളും അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ ദ്ര​വി​ച്ചിരുന്ന വീട് വീഴുകയായിരുന്നു. പ​രി​ക്കേ​റ്റ​വ​ർ വ​ട​ക്ക​ഞ്ചേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആരുടെയും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Leave A Reply