തൃശൂര്‍: മദ്യലഹരിയില്‍ സ്വകാര്യബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. അണ്ടത്തോട് സ്വദേശി അന്‍വര്‍, ഇയാല്‍ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്.
കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടുന്നത്. ബസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനായി റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.