ലോകത്തെ വേനൽകാല ടൂറിസ്റ്റ്​ കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായിക്ക് ഏഴാം സ്ഥാനം

ലോകത്തെ വേനൽകാല ടൂറിസ്റ്റ്​ കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബൈ ഏഴാം സ്ഥാനം കരസ്ഥമാക്കി. കടുത്ത ചൂട്​ ബാധിക്കുന്ന പ്രദേശമാണെങ്കിലും ഷോപ്പിങ്​ ഹബ്ബാണെന്നതും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നതുമാണ്​ സഞ്ചാരികളെ ആകർഷിക്കുന്നത്​. വേനൽകാലത്ത്​ വിനോദ സഞ്ചാരത്തിനായി ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന നഗരങ്ങളുടെ പട്ടിക ഫോർവാർഡ്​കീസ്​ എന്ന സ്​ഥാപനമാണ്​ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്​. കഴിഞ്ഞ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന എമി​റേറ്റ്​, ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ്​ നേട്ടം കൈവരിച്ചത്​.

ബാങ്കോക്​, ന്യൂയോർക്​, ബാലി, പാരിസ്​, ലോസ്​ ആഞ്ചലസ്​, ലണ്ടൻ എന്നിവയാണ്​ ദുബൈക്ക്​ മുമ്പിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്​. ടോക്​യോ, മാഡ്രിഡ്​, സാൻ ഫ്രാൻസിസ്​കോ എന്നിവയാണ്​ പട്ടികയിലെ മറ്റു നഗരങ്ങൾ.

Leave A Reply