സൗദി അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അബഹ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി ചുള്ളിക്കപ്പറമ്പ്അ ക്കരപറമ്പിൽ, ഹാരിസ്(32) ആണ് മരിച്ചത്.

ഇയാൾ ആറു മാസം മുമ്പ് അബഹയിൽ പുതിയ വീസയിൽ എത്തിയതായിരുന്നു.  വാഹനത്തിലുണ്ടായിരുന്ന ഹാരിസിൻ്റെ സഹപ്രവർത്തകരായ കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്മാൻ, മലപ്പുറം, വാഴക്കാട് ഫജിർ സാദിഖ് എന്നിവരെ പരുക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇലക്ട്രീഷ്യനായ ഹാരീസും കൂടെ ജോലി ചെയ്യുന്ന മുജീബ് റഹ്മാൻ, ഫജിർ സാദിഖ് എന്നിവരും ശനിയാഴ്ച രാത്രി ജോലി സ്ഥലമായ റിജാൽ അൽമയിലേയ്ക്ക്  പോകുമ്പോഴായിരുന്നു അപകടം.

ഹാരിസിന്റെ പിതാവ് ആലിക്കുട്ടി, മാതാവ് ആയിഷുമ്മ, ഭാര്യ. ഫസീഹ. അഞ്ചു വയസുകാരൻ  മുഹമ്മദ് സയ്യാൻ, രണ്ടു വയസുകാരി ആയിഷ നഹറ എന്നിവർ മക്കളാണ്.

Leave A Reply