ഗ്ലോബൽ മീഡിയ കോൺഗ്രസ് നവംബർ 14 മുതൽ

അബുദാബി : രണ്ടാമത് ഗ്ലോബൽ മീഡിയ കോൺഗ്രസ് (ജിഎംസി) നവംബർ 14 മുതൽ 16 വരെ അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ നടക്കും.

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, നവീകരണം, നിർമിത ബുദ്ധി എന്നിവയ്ക്ക് സമ്മേളനത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. മാധ്യമ മേഖലയിലെ വിദഗ്ധർ, വിദ്യാർഥികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

ജിസിസി, മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ മാധ്യമ വ്യവസായ വിപണികളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന രാജ്യാന്തര കമ്പനികൾക്ക് ഗ്ലോബൽ മീഡിയ കോൺഗ്രസ് പ്രത്യേക അവസരമൊരുക്കും. മാധ്യമ രംഗത്തെ നവീന മാറ്റങ്ങൾ മനസ്സിലാക്കാനും ഭാവി രൂപപ്പെടുത്താനും സമ്മേളനം സഹായകമാകും. 6 ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന 200ലേറെ സിഇഒമാർ, മാധ്യമ രംഗത്തെ 1,200 വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളത്തിൽ ശിൽപശാലകൾ, പ്രദർശനങ്ങൾ, ഇന്നവേഷൻ ഹബ് തുടങ്ങിയവയും ഉണ്ടാകും.  പ്രദർശനത്തിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 193 രാജ്യാന്തര മാധ്യമ കമ്പനികൾ പങ്കെടുക്കും.

 

Leave A Reply