ജിയോ ഫിനാൻഷ്യൽ സർവീസ് ഡയറക്ടറായി ഇഷ അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിലയൻസ് ഫിനാൻഷ്യൽ സർവീസ് യൂണിറ്റിന്റെ ഡയറക്ടർമാരായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയെയും  മുൻ സിഎജി രാജീവ് മെഹ്‌റിഷിയും  നിയമിച്ചു.

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ജിയോ ഫിനാൻഷ്യൽ സർവീസസ് വായ്പ നൽകുമെന്നാണ് റിപ്പോർട്ടട്. ഇൻഷുറൻസ്, പേയ്‌മെന്റുകൾ, ഡിജിറ്റൽ ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ് എന്നിവയിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. റിലയൻസിന്റെ എല്ലാ ഓഹരി ഉടമകൾക്കും കൈവശമുള്ള ഓരോ ഓഹരിക്കും പുതിയ സ്ഥാപനത്തിന്റെ ഒരു ഓഹരി ലഭിക്കും.

വിഭജനത്തിന്റെ തിയതി ജൂലൈ 1 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, കമ്പനിയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം പുതിയ കമ്പനിയുടെ ഓഹരികൾ അനുവദിക്കുന്നതിനുള്ള റെക്കോർഡ് ദിവസം ജൂലൈ 20 ആണ്.

റിലയൻസ് തങ്ങളുടെ സാമ്പത്തിക സേവന സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ വിഭജിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്ത് ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave A Reply