മണിപ്പൂരിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കാനാകില്ല- സുപ്രീംകോടതി

ദില്ലി:  മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാൻ കോടതിക്ക്ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണെന്നും സുപ്രീം കോടതി.

മണിപ്പൂർ സംബന്ധിച്ച ഹർജികളിൽ കോടതി നാളെ വിശദവാദം കേൾക്കും. സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിയിക്ക് ഇടപെടാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. അതെസമയം നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് വ്യക്തമാക്കി.

പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷികവിഷയമാണെന്നും ആക്കാര്യം ഓർമ്മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave A Reply