അമ്പതാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ

ദില്ലി: കോന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ അമ്പതാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിലെ  വിജ്ഞാന് ഭവനിൽ ചേരും.

സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ കൗൺസിലിൽ പങ്കെടുക്കും. ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും.

യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.

Leave A Reply