പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലുംതിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലും (ആർ.സി.സി)സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേയ്ക്കും 2023-24 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ അപേക്ഷ ജൂലൈ 12 വൈകുന്നേരം 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നൽകാം.

പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനംപ്രോസ്‌പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

Leave A Reply