തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് യങ് പ്രൊഫഷണലിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു.
ഒരു ഒഴിവിലേക്കാണ് നിയമനം. 2023
ഓഗസ്റ്റ് 03 ന് രാവിലെ 10.30 ന് ഐ സി എ ആർ – സി എം എഫ് ആർ ഐയുടെ വിഴിഞ്ഞം റീജിയണൽ സെന്ററിൽ വെച്ച് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
പ്രായപരിധി 21- 45 വയസ്സ്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 2023 ജൂലൈ 27 ന് മുമ്പായി cmfrivizhinjam [at]gmail[dot]com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2480224 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.