കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കോട്ടയം: എം സി റോഡിൽ ചിങ്ങവനത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (65) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച ജേക്കബിൻ്റെ സ്കൂട്ടർ ബസുമായി ഇടിക്കുകയായിരുന്നു.

ബസിൻ്റെ ടയർ ജേക്കബിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ ഹരിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

Leave A Reply