പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂ ഡൽഹി: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം, പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ നൽകാനുള്ള അവസാന തീയതി 2023 ജൂലൈ 31ൽ നിന്ന് 2023 ഓഗസ്റ്റ് 31 വരെ നീട്ടി.

2024-ലെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനായുള്ള (PMRBP) അപേക്ഷകൾ ദേശീയ അവാർഡ് പോർട്ടലായ https://awards.gov.in ൽ സമർപ്പിക്കാവുന്നതാണ്.

ദേശീയ തലത്തിൽ അംഗീകാരം അർഹിക്കുന്നവർക്ക് ധീരത, കായികം, സാമൂഹിക സേവനം, ശാസ്ത്രം & സാങ്കേതികവിദ്യ, പരിസ്ഥിതി, കല & സംസ്കാരം, നൂതന ആശയം എന്നീ മേഖലകളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

ഒരു ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നതും 18 വയസ്സ് കവിയാത്തതുമായ (അപേക്ഷ/ നാമനിർദ്ദേശം സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം) ഏതൊരു കുട്ടിക്കും പുരസ്‌കാരത്തിന് അപേക്ഷിക്കാം. മറ്റൊരാൾക്കും അർഹരായ കുട്ടിയെ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യാം. PMRBP-യ്‌ക്കുള്ള അപേക്ഷകൾ  https://awards.gov.in എന്ന ഓൺലൈൻ പോർട്ടലിൽ മാത്രമേ സ്വീകരിക്കൂ.

Leave A Reply