അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഫാർമസിക്ക് തീപിടിച്ചു

അടൂർ: ഗവണ്മെന്റ് ആശുപത്രിയിലെ കാരണ്യ ഫാർമസിക്ക് തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ തീപിടുത്തത്തിൽ കത്തി നശിച്ചു. വെളുപ്പിനെ മൂന്നരയോടെയായിരുന്നു സംഭവം. അടൂരിൽനിന്നും ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

 

Leave A Reply