നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്ര൦ കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ‘എഡ്ജ് ഓഫ് ദി സീറ്റ്’ ത്രില്ലർ. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.
ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണം, എഡിറ്റർ – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിഡ്സൺ സിജെ, ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി, സംഗീതം – കൈലാസ് മേനോൻ, സ്റ്റണ്ട് – രാജശേഖരൻ, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, കല – ത്യാഗു തവനൂർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ, ചീഫ് അസോസിയേറ്റ് – ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിംഗ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ.