പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾ ഇന്നലെ വീണ്ടും കടലിൽ ഇറങ്ങി

വൈപ്പിൻ∙ കാലവർഷം കനത്ത് കടൽ ഇളകിയതിനെ തുടർന്ന് ഒരാഴ്ചയോളം തീരത്തു വിശ്രമത്തിലായിരുന്ന പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾ ഇന്നലെ വീണ്ടും കടലിൽ ഇറങ്ങി. ചില വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ ചാള, കൊഴുവ, പൂവാലൻ ചെമ്മീൻ എന്നിവ ലഭിച്ചു. ഒരു വള്ളത്തിന് 3 ലക്ഷം രൂപയുടെ കൊഴുവ ലഭിച്ചു.

മത്സ്യലഭ്യത കുറവായതിനാൽ കിട്ടുന്ന മീനുകൾ ഹാർബറിൽ നല്ല വിലയ്ക്കാണ് ലേലത്തിൽ പോയത്. അതേ സമയം മഴ കുറഞ്ഞ് കടൽ ശാന്തമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തീരത്ത് ചെമ്മീൻ കൂട്ടങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കടൽ ദിവസങ്ങളോളം ഇളകി മറിഞ്ഞതിനു ശേഷം വെയിൽ തെളിയുമ്പോൾ തീരക്കടലിൽ ചെമ്മീൻ സാന്നിധ്യം പതിവാണ്.

Leave A Reply