പട്ന: ബിഹാറില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി.
സുലേഖ ദേവിയെയാണ് കൊല്ലപ്പെട്ടത്. വികൃതമാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തും നാവിനും കണ്ണുകൾക്കും ഗുരുതരമായ പരിക്കുണ്ട്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം അക്രമിസംഘം കത്തി ഉപയോഗിച്ച് യുവതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. തുടര്‍ന്ന്് നാവ് മുറിച്ചെടുത്തതായും സ്വകാര്യഭാഗം വികൃതമാക്കിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
യുവതി തത്ക്ഷണം തന്നെ മരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.