വെട്രിയുടെ ബമ്പർ : സ്നീക് പീക് വീഡിയോ കാണാം

ഞായറാഴ്ച വെട്രിയുടെ ബമ്പറിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ സ്നീക് പീക് വീഡിയോ പുറത്തിറക്കി. സംവിധായകൻ മുത്തയ്യയുടെ മുൻ അസോസിയേറ്റ് ആയിരുന്ന എം സെൽവകുമാറിന്റെ കന്നി സംവിധാന സംരംഭമാണ് ഈ ചിത്രം.

 

തൂത്തുക്കുടി പശ്ചാത്തലമാക്കി, ബമ്പർ ലോട്ടറിയുടെ സംസ്‌കാരത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബമ്പറിൽ ശിവാനി നാരായണൻ, ഹരീഷ് പേരടി, തങ്കദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത സംഗീതം നൽകിയ ബമ്പറിന് വിനോദ് രത്തിനസാമി ഛായാഗ്രഹണവും മു കാശിവിശ്വനാഥൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വേത പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ത്യാഗരാജയാണ് ചിത്രത്തിന് പിന്നിൽ. ബമ്പറിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave A Reply