കശ്മീരില്‍ ആറ് ഭീകരരെ പിടികൂടി പോലീസ്

ശ്രീനഗര്‍: കശ്മീരില്‍ ജെകെഎല്‍എഫ് നേതാക്കളായിരുന്ന ആറ് ഭീകരരെ പിടികൂടി ജമ്മുകശ്മീര്‍ പോലീസ്.

ജെകെഎല്‍എഫിനെയും ഹൂറിയത്തിനെയും പുനരുജ്ജീവിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.

പോലീസിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ഭീകരരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ നടപടികള്‍ക്കായി ഇവരെ കോത്തിബാഗ് പോലീസ് സ്‌റ്റേഷനിലേയ്‌ക്കാണ് പോലീസ് കൊണ്ടുപോയത്.

Leave A Reply