മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം; അഞ്ച് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു
മുംബയ്: മദ്യഹരിയിൽ വാഹനമോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു. നൂറിയ ഹവേലിവാല (41) ആണ് മരണപ്പെട്ടത്.
ദക്ഷിണ മുംബയിലെ മറൈൻ ലൈൻസില്‍ വച്ച് നടന്ന അപകടത്തിൽ ഒരു പൊലീസുകാരനും ബൈക്ക് യാത്രക്കാരനായ ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്. കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി മാതാവിനൊപ്പം താമസിക്കുകയായിരുന്നു നൂറിയ. കുറച്ച് മാസങ്ങളായി ഇവരെ കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു.
യുഎസില്‍ പഠനം പൂര്‍ത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയര്‍ സ്റ്റൈലിസ്റ്റുമായി പ്രവര്‍ത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ 2010 ജനുവരിയിലായിരുന്നു അപകടം.